രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകുലുസും ബീവി, രാജീവ് കുമാർ
അഞ്ചൽ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. അഞ്ചൽ കരുകോൺ ഇരുവേലിക്കലിൽ ചരുവിള പുത്തൻവീട്ടിൽ കുലുസും ബീവി (66), കരുകോൺ കുട്ടിനാട് സുജ വിലാസത്തിൽ രാജീവ് കുമാർ (49) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രാത്രിയിൽ അഞ്ചൽ പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുലുസും ബീവിയുടെ വീടിനു സമീപത്തുനിന്ന് രണ്ടുകിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്.
കുലുസും ബീവി സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിവരുന്നതും നിരവധി തവണ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലായിട്ടുള്ളതും ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ളതുമാണ്. ഇവരുടെ സഹായിയായി പ്രവർത്തിക്കുന്നയാളാണ് രാജീവ് കുമാർ. ഇവരുടെ മറ്റൊരു സഹായിയായ ആർച്ചൽ ഓലിയരിക് സ്വദേശി വിഷ്ണുവിനെ ഒരാഴ്ച മുമ്പ് ഇവരുടെ വീടിന് സമീപത്തുനിന്ന് ഒന്നരക്കിലോയോളം കഞ്ചാവുമായി അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


