എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsകൊടുവള്ളി: കൊടുവള്ളിയിൽ മയക്കുമരുന്ന് വിൽപനക്കാരനും സഹായിയുമായ കൊടുവള്ളി മാനിപുരം കടുക്കാങ്ങൽ മുഹമ്മദ് നിഷാൻ (27) എന്ന ഷാനു, മുക്കം, മൈസൂർ മലചുടലക്കണ്ടി ഷക്കീൽ (35) എന്നിവരെ 6.6 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ കീഴിലുള്ള അന്വേഷണ സംഘം പിടികൂടി.
വ്യാഴാഴ്ച രാത്രി മുഹമ്മദ് നിഷാന്റെ വീട്ടിൽ നിന്നാണ് പിടിയിലായത്. ബാംഗളൂരുവിൽനിന്നും ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരി വസ്തുക്കൾ കോഴിക്കോട് എത്തിക്കുന്നത്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ .എസ്.പി പി. അലവി എന്നിവരുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സ്പെഷൽ സ്ക്വാഡ് എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒ ജിനീഷ് ബാലുശ്ശേരി, കൊടുവള്ളി എസ് .ഐ വിനീത് വിജയൻ, എ.എസ്.ഐ ടി.കെ. രാജേഷ് കുമാർ, ടി.പി. അഖിൽ ലാൽ, കെ.ബിജിനി, എം.കെ. അനൂപ്, ഹോം ഗാർഡ് സി.കെ. വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.


