യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsരഞ്ജിത്ത്, ഋത്വിക്
വൈപ്പിൻ: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി വീട്ടിൽ രഞ്ജിത് (രഞ്ജു- 42), നായരമ്പലം വാഴത്തറ വീട്ടിൽ ഋത്വിക് (35) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനും പള്ളത്താംകുളങ്ങര സ്വദേശിയുമായ അനന്തുവിന്റെ സുഹൃത്തായ ബിനിലിനെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.
ഞായറാഴ്ച രാത്രിയാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളായ ജിത്തൂസ്, ബിനിൽ, നോയൽ എന്നിവരും നോയലിന്റെ വീടിനുസമീപം സംസാരിച്ചുനിൽക്കവേ ബൈക്കിലെത്തിയ പ്രതികൾ ജിത്തൂസിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരികേൽപ്പിക്കുകയായിരുന്നു.