Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
Two people were arrested in the case of trying to kill the youth
cancel

കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുംതലയിൽ വീട്ടിൽ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി ഭാഗത്ത് ലക്ഷംവീട് വീട്ടിൽ സത്യൻ (53) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടുകൂടി സമീപവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇരുവരും യുവാവി​െൻറ ബന്ധുവും തമ്മിൽ ഉണ്ടായ വഴക്കിനിടയിൽ യുവാവ് തടസ്സം പിടിച്ചതിലുള്ള വിരോധം മൂലം അജിയും, സത്യനും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ കെ.ജി. ജയകുമാർ, അരുൺകുമാർ, എസ്.കെ. സജിമോൻ, സി.പി. ഒ ഡി. മധു, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അജിക്കും,സത്യനും കടുത്തുരുത്തി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Show Full Article
TAGS:murder attempt Crime News 
News Summary - Two people were arrested in the case of trying to kill the youth
Next Story