ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് സംഘം പിടികൂടിയ കഞ്ചാവും പ്രതികളും
പുനലൂർ: തമിഴ്നാട്ടിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിൽ കടത്തികൊണ്ടുവന്ന ആറു കിലോ കഞ്ചാവുമായി കുളത്തുപ്പുഴ സ്വദേശികളായ രണ്ടു യുവാക്കളെ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് സംഘം അറസ്റ്റുചെയ്തു. കുളത്തൂപ്പുഴ അമ്പത് ഏക്കർ നൗഫൽ മൻസിലിൽ അൻസിൽ (24), വയലിറക്കത്ത് വീട്ടിൽ റിഫിൻ (22) എന്നിവരാണ് പിടിയിലായത്.
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിൽ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. ബംഗളൂരിൽ നിന്നും വാങ്ങിയ കഞ്ചാവ് തമിഴ്നാട് വഴി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
കൂടുതൽ അന്വേഷണത്തിനായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി. ചെക്പോസ്റ്റ് സി.ഐ എം. ഷമീർ, ഇൻസ്പെക്ടർ പി.ഗോകുൽ ലാൽ, പ്രിവന്റീവ് ഓഫിസർ എവേഴ്സൽ ലാസർ, സി.ഇ.ഒ മാരായ റഹാസ്, ബിജോയ് എന്നിവരുടെ സംഘമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.


