വിമലിന്റെ മരണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsനിധിൻ തൗഫീക്ക് വിവേക്
ആലങ്ങാട്: നീറിക്കോട് ആറയിൽ റോഡിൽ കൊല്ലംപറമ്പിൽ വീട്ടിൽ വിമൽകുമാർ (54) മരിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീറിക്കോട് തേവാരപ്പിള്ളി വീട്ടിൽ നിധിൻ (23), കെ.കെ. ജങ്ഷന് സമീപം പുളിക്കപറമ്പിൽ തൗഫീക്ക് (23), കരുമാലൂർ തട്ടാംപടി പാണാട് തൊടുവിലപ്പറമ്പിൽ വീട്ടിൽ വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആദ്യ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലാക്കി. വിവേകിനെ ജാമ്യത്തിൽവിട്ടു. കഴിഞ്ഞ 20ന് രാത്രി ഏഴരയോടെയാണ് സംഭവം. മകനെ കൈയേറ്റം ചെയ്യുന്നതുകണ്ട് തടയാൻ ചെന്നപ്പോഴാണ് വിമലിനെ പ്രതികൾ മർദിച്ചത്. പരിക്കേറ്റ വിമൽ ഒരുമണിക്കൂറിനകം മരിച്ചു.
സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽപോയി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് നിഥിനും തൗഫീക്കും. ഇവർക്ക് രക്ഷപ്പെടാൻ വാഹനം നൽകി സഹായിച്ചതിനാണ് വിവേകിനെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ. രതീഷ് ബാബു, എ.എസ്.ഐമാരായ സജിമോൻ, ബിനോജ്, എസ്.സി.പി.ഒ മുഹമ്മദ് നൗഫൽ, സി.പി.ഒമാരായ സിറാജുദ്ദീൻ, എഡ്വിൻ ജോണി, പ്രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.