Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപയ്യന്നൂരിലെ അക്രമം;...

പയ്യന്നൂരിലെ അക്രമം; അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
പയ്യന്നൂരിലെ അക്രമം; അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
cancel
camera_alt

ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​നും കാ​റി​നും നേ​രെ അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ടി. പുരുഷോത്തമന്‍റെ വീട് ആക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്ത കേസിൽ അഞ്ച് സി.പി.എം അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ അജയ് കൃഷ്ണ, അശ്വിൻ, സുനാജ്, സുജിത് കുന്നിയൂർ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്‍റെ പേരിൽ സി.പി.എം ബ്രാഞ്ചംഗം കൂടിയായ പയ്യന്നൂരിലെ ടി. പുരുഷോത്തമന്‍റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 12 ഓടെയാണ് ടി. പുരുഷോത്തമന്‍റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ ഓടിപ്പോവുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വി. കുഞ്ഞികൃഷ്‌ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്. പേരൂലിൽ എം.കെ. നാരായണന്‍റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കുകയും ചെയ്‌തിരുന്നു. ഈ സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു. ശനിയാഴ്ച സർവകക്ഷി അനുശോചന യോഗത്തിനു ശേഷം അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
TAGS:Violence payyannur cpm activists arrested 
News Summary - Violence in Payyannur; Five CPM activists arrested
Next Story