വിസ തട്ടിപ്പ്: പ്രതി പിടിയിൽ
text_fieldsജോസ്
ഫ്രാൻസിസ്
മൂവാറ്റുപുഴ: ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് മൂവാറ്റുപുഴ സ്വദേശിനിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ.
ബംഗളൂരു ജ്ഞാനഹള്ളി വിനായക നഗർ അപ്പാർട്ട്മന്‍റെിൽ തേർഡ് ക്രോസിൽ ജോസ് ഫ്രാൻസിസ് (42)നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രോട്ടോ ടാലൻറ് ഹയറിങ് സർവിസ് എന്ന പേരിൽ മുമ്പ് ബംഗളൂരുവിൽ സ്ഥാപനം നടത്തിയിരുന്നു. ഒരു വർഷത്തിലേറെയായി ഒളിവിൽ ആയിരുന്ന പ്രതിയെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സമാന തട്ടിപ്പുകൾ വേറെയും നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അതുൽ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാർ, എ.എസ്.ഐ ബിജു, സീനിയർ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയൻ എന്നിവർ ഉണ്ടായിരുന്നു.


