Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2026 6:34 AM GMT Updated On
date_range 14 Nov 2026 6:34 AM GMTരഹസ്യനിരീക്ഷണം, പിന്നാലെ പൊലീസ് നീക്കം; എംഡിഎംഎയുമായി വ്ലോഗർ ഹൈദർ മധൂർ പിടിയിൽ
text_fieldscamera_alt
വ്ലോഗർ ഹൈദർ മധൂർ
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൈദർ മധൂർ 3.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. മധൂരിലെ വീടിന് മുന്നിൽ വെച്ചാണ് േവ്ലാഗറെ പിടികൂടിയത്.
വിദ്യാനഗർ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടികൂടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഹൈദർ മധൂർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Next Story



