17 വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ യുവതിക്ക് 20 വർഷം തടവ്
text_fieldsജയ്പൂർ: 17 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ യുവതിക്ക് പോക്സോ കോടതി 20 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചു. 2023 നവംബർ 7 ന് പ്രതിയായ ലാലിബായ് മോഗിയക്കെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
മോഗിയ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പൂരിലെ ഹോട്ടലിൽ കൊണ്ടുപോയെന്നും മദ്യപിച്ച് കുട്ടിയെ ആറ് മുതൽ ഏഴ് ദിവസം വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), ജുവനൈൽ ജസ്റ്റിസ് നിയമം (കുട്ടികളുടെ പരിചരണവും സംരക്ഷണവും) , ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരം കേസെടുത്തു.
പ്രാഥമിക അന്വേഷണത്തിന് ശേഷം മോഗിയയെ അറസ്റ്റ് ചെയ്്തു.വാദം കേൾക്കലിന് ശേഷം പോക്സോ കോടതി മോഗിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 20 വർഷം തടവും 45,000 രൂപ പിഴയും വിധിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.