Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എ: യുവാവും...

എം.ഡി.എം.എ: യുവാവും യുവതിയും പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എ: യുവാവും യുവതിയും പിടിയിൽ
cancel
camera_alt

മുഹമ്മദ്‌ റസീൽ, സെറ്റ്ലാന

സുൽത്താൻ ബത്തേരി: മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന (21)എന്നിവരാണ് പിടിയിലായത്.

കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
TAGS:MDMA Crime News youngsters Kerala Police Check post 
News Summary - എം.ഡി.എം.എ: യുവാവും യുവതിയും പിടിയിൽ
Next Story