Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ര്യാമാ​താ​വ്...

ഭാ​ര്യാമാ​താ​വ് കു​ളിക്കുന്നത് മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഭാ​ര്യാമാ​താ​വ് കു​ളിക്കുന്നത് മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെ രാ​ജ​പു​രം പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​പു​രം പൊ​ലീ​സ് പ​രി​ധി​യി​ൽ ചു​ള്ളി​ക്ക​ര​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 35 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഐ.​ടി ആ​ക്ട് ഉ​ൾ​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പ്ര​തി​യു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 20 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് ഭാ​ര്യാ വീ​ട്. ഭാ​ര്യാ വീ​ട്ടി​ലെ​ത്തി​യ പ്ര​തി 60 വ​യ​സ്സ് പ്രാ​യ​മു​ള്ള ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി കാ​മ​റ കു​ളി​മു​റി​യി​ൽ ഒ​ളി​പ്പി​ച്ചാ​ണോ പ​ക​ർ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​ളി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ച്ച​ത് പ്ര​തി ഭാ​ര്യാ മാ​താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് യൂ​ട്ബി​ലി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​പ്പോ​ൾ മാ​ത്ര​മാ​ണ് വീ​ട്ട​മ്മ സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ട​മ്മ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 10 വ​ർ​ഷം മു​മ്പ് ന​ട​ന്ന ആ​സി​ഡ് ആ​ക്ര​മ​ണ കേ​സി​ൽ യു​വാ​വ് പ്ര​തി​യാ​യി​ട്ടു​ണ്ട്. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Show Full Article
TAGS:Crime News Women Abuse 
News Summary - Young man arrested for filming mother in law bathing on mobile phone
Next Story