വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: മൊബൈൽ ഫോൺ വാങ്ങി നൽകി പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പരപ്പയിലെ ഷറഫുദ്ദീനെയാണ് (45) വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി. സതീഷ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വെള്ളരിക്കുണ്ട് പൊലീസ് രണ്ടാഴ്ച മുമ്പാണ് പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി രണ്ടു കേസെടുത്തത്. പെൺകുട്ടിയുടെ കൈവശം പുതിയ മൊബൈൽ ഫോൺ കണ്ടതിനെതുടർന്ന് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ പ്രതി ലഹരിക്കടിപ്പെട്ട് ഡി അഡിക്ഷൻ സെന്ററിലാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്ലസ് ടു വിദ്യാർഥിയും ഉപദ്രവിച്ചതായി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് വിദ്യാർഥിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് രജിസ്റ്റർ ചെയ്ത് വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയിരുന്നു.