Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 4:54 AM GMT Updated On
date_range 2022-05-11T10:24:44+05:30കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldscamera_alt
representation image
Listen to this Article
കുഴൽമന്ദം: വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നയാൾ പിടിയിൽ. തേങ്കുറുശ്ശി തുപ്പാരക്കുളം വീട്ടിൽ അൽത്താഫ് ഹുസൈനാണ് (25) പിടിയിലായത്. കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തേങ്കുറുശ്ശി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് തേങ്കുറുശ്ശി കോച്ചംകുളം കളപ്പട്ടി റോഡിൽ ശബരി നഴ്‌സറി സ്‌കൂളിനു സമീപത്തുനിന്ന് 110 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
പൊള്ളാച്ചിയിൽനിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നതെന്നും പാലക്കാട്ടെ വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാനാണ് എത്തിച്ചതെന്നും എക്‌സൈസ് പറഞ്ഞു. ഇയാൾക്കെതിരെ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ട്. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ. ശങ്കർ പ്രസാദ്, പ്രിവന്റിവ് ഓഫിസർ കെ. രാമചന്ദ്രൻ, സി.ഇ.ഒമാരായ സുജിത്കുമാർ, മാസിലമണി, ഡ്രൈവർ പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Next Story