Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2025 6:18 AM GMT Updated On
date_range 2025-02-08T11:48:02+05:30യുവതിയെ ആണ് സുഹൃത്ത് വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
text_fieldsനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വെണ്പകലില് യൂവതിയെ ആണ് സുഹൃത്ത് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര, വെണ്‍പകല്‍ സ്വദേശിനി സൂര്യ (28)ക്കാണ് പരിക്കേറ്റത് .
സംഭവത്തില്‍ കൊടുങ്ങാവിള സ്വദേശി സച്ചു പൊലീസ് കസ്റ്റഡിയിലായി. സൂര്യയുടെ വീട്ടില്‍ കയറി വെട്ടുകത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവത്രെ. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം യുവാവ് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story