Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2026 9:47 AM GMT Updated On
date_range 22 Oct 2026 9:47 AM GMTകട കുത്തിതുറക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍
text_fieldscamera_alt
ജിബിന്‍
വെള്ളറട: കാരക്കോണത്ത് ശശിയുടെ ഉടമസ്ഥതയിലുള്ള പീടിക കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസം അർധരാത്രി കടയില്‍ ലൈറ്റ് കത്തികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികൾ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാറിനെ വിവരം അറിയിച്ചു.
എസ്.ഐ മനോജ്, സിവില്‍ പൊലീസുകാരായ വിഷ്ണു, അനീഷ്, ആരിഷ് അടങ്ങുന്ന സംഘം കാരക്കോണത്തെത്തി മോഷ്ടാവ് രാമവര്‍മ്മന്‍ചിറ റോഡരികത്ത് വീട്ടില്‍ ജിബിനെ (38) പിടികൂടി.
ഇതിനുമുമ്പും കാരക്കോണത്ത് പല കവര്‍ച്ചകള്‍ നടന്നെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story


