Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസുഹൃത്തിന്റെ ഭാര്യയെ...

സുഹൃത്തിന്റെ ഭാര്യയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
സുഹൃത്തിന്റെ ഭാര്യയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
cancel

വെള്ളറട: സുഹൃത്തിന്റെ ഭാര്യയെ സുഹൃത്തില്ലാത്ത സമയം വീട്ടിൽ കയറി പീഡിപ്പിക്കുകയും കടത്തിക്കൊണ്ട് പോയി വീണ്ടും പീഡനത്തിന് ഇരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് യുവാവിനെ പിടികൂടി. വെള്ളറട പൊലീസ് പരിധിയിൽ അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ്(32) ആണ് പൊലീസ് പിടിയിലായത്. 24കാരിയായ സുഹൃത്തിന്റെ ഭാര്യയെയാണ് വീട്ടിൽ കയറി പീഡിപ്പിക്കുകയും കടത്തി കൊണ്ട് പോയി കന്യാകുമാരിയിൽ എത്തിച്ചശേഷം വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. തുടർന്ന്, യുവതി നൽകിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. ഗ്രേഡ് എസ്. ഐ. അനിൽ, സിവിൽ പൊലീസുകാരനായ ദീപു എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് പരാതികാരിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രദീപിനെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Youth arrested attempt to kidnap Rape Attempt Crime News Latest News 
News Summary - Youth arrested for attempting to kidnap and rape friend's wife
Next Story