Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്ഷേത്ര ഭണ്ഡാരം കുത്തി...

ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം; യുവാവ് അറസ്റ്റിൽ
cancel
camera_alt

ല​ത്തീ​ഫ്

വടകര: ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണ മുതലുമായി പോകുന്നതിനിടെ മോഷ്ടാവ് പൊലീസ് പിടിയിൽ. താഴെ അങ്ങാടി സ്വദേശി മൊയ്‌ലാറമ്പത്ത് ലത്തീഫ് (48) ആണ് അറസ്റ്റിലായത്. തോടന്നൂര്‍ ശിവക്ഷേത്ര ഭണ്ഡാരം പൊളിച്ച് പണവും കവർച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമായി പോകുന്നതിനിടെ പിടിയിലാവുകയായിരുന്നു.

മേഖലയിൽ മോഷണം സ്ഥിരം സംഭവമായതോടെ പൊലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് തോടന്നൂരിൽ നിന്നും പ്രതി പിടിയിലായത്. എസ്.ഐ. ശശീന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ റിനീഷ്, ഡ്രൈവർ സജീഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:Youth arrested temple treasury stealing 
News Summary - Youth arrested for breaking into temple treasury and stealing
Next Story