Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅങ്കമാലിയിൽ...

അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ
cancel
camera_alt

രാസലഹരിയുമായി പിടിയിലായ അഖിൽ, ഇയാൾ ഫേസ്ക്രീം കുപ്പിയിൽ ഒളിപ്പിച്ച എം.ഡി.എം.എ

Listen to this Article

അങ്കമാലി: ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) ദേശീയപാത അങ്കമാലിയിൽ ബസ് തടഞ്ഞുനിർത്തി പിടികൂടിയത്. അഖിലിന്‍റെ ബാഗിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 3.2 ഗ്രാം എം.ഡി.എം.എ റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടി.

ഫെയ്സ് ക്രീം കുപ്പിയിൽ ലോഷന്‍റെ ഇടയിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈ.എസ്.പി മാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
TAGS:Crime News drug bust Kerala News 
News Summary - Youth arrested for possession of drugs in Angamaly
Next Story