Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2025 5:43 AM GMT Updated On
date_range 2025-01-23T11:13:34+05:30ഒമ്പതുവയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ
text_fieldsഅഞ്ചൽ: ഒമ്പതുവയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
തടിക്കാട് തേവർതോട്ടം കണിക്കോണം ചരുവിള പുത്തൻവീട്ടിൽ മണിക്കുട്ടനാണ് (35) അറസ്റ്റിലായത്. ജനുവരി 20നാണ് സംഭവം നടന്നത്. മണിക്കുട്ടന്റെ വീട്ടിൽവെച്ചാണ് പീഡനശ്രമം നടന്നതായി പരാതി. പുറത്താരോടെങ്കിലും ഈ വിവരം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു.
കുട്ടി വിഷാദാവസ്ഥയിലായതോടെ രക്ഷാകർത്താക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.
Next Story