നാലര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsഗുരുവായൂർ: മറ്റം ചേലൂരിലെ വാടക വീട്ടിൽനിന്ന് യുവാവിനെ നാലര കിലോ കഞ്ചാവുമായി പിടികൂടി. പാലുവായ് സ്വദേശി അമ്പലത്തുവീട്ടിൽ മുബീറിനെയാണ് (31) അറസ്റ്റ് ചെയ്തത്. ഗുരുവായൂർ പൊലീസും സിറ്റി പൊലീസിലെ ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. ചേലൂരിലെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നുവെന്ന് കമീഷണർ ആർ. ഇളങ്കോക്ക് ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
എ.സി.പി കെ.എം. ബിജുവിന്റെ നിർദേശത്തെ തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി താമസിച്ചിരുന്ന വീടിന്റെ മുകളിലെ നിലയിൽ കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ്.ഐ. ശരത് സോമൻ, എ.എസ്.ഐമാരായ വിപിൻ, ഉഷ, സീനിയർ സി.പി.ഒ. ലാൽ ബഹാദൂർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.