മാരക ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
text_fieldsഗോകുൽ
ജി നാഥ്
ഇരവിപുരം: വിൽപനക്കായി എത്തിച്ച എൽ.എസ്.ഡി, എം.ഡി.എം.എ, കഞ്ചാവ് എന്നീ വിവിധതരം മാരക ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കുഴി ആശാരിവിള വീട്ടിൽ ഗോകുൽ ജി നാഥിനെയാണ് (32) പാരിപ്പള്ളി പൊലീസും ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്നു പിടികൂടിയത്.
ക്രിസ്മസ്-പുതുവത്സരാഘോഷ രാവുകൾ ലഹരിമുകതമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് പാരിപ്പള്ളി തെറ്റിക്കുഴിയിൽ നിന്ന് 0.044 ഗ്രാം എൽ.എസ്.ഡി, 0.047 ഗ്രാം എം.ഡി.എം.എ, 1.366 ഗ്രാം കഞ്ചാവ്, എന്നിവയുമായി ഇയാൾ പിടിയിലായത്. പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 08.15ഓടെ തെറ്റിക്കുഴിയിൽ വച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ എത്തിയ ബൈക്കിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു.
പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജാൽ എസ്.ദീൻ, അഖിലേഷ്, കെ. ബിജു, സി.പി.ഒ മാരായ അരുൺ, ജയേഷ്, അഖിൽ, അതുൽ എന്നിവരും എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


