Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹഷീഷ് ഓയിലും...

ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

ജുനൈസ്

സുൽത്താൻ ബത്തേരി: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് സുൽത്താൻ ബത്തേരി പൊലീസിന്റെ പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസിനെ(36)യാണ് സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

മണിച്ചിറയിൽ വാടകക്ക് താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. മോഷണം, ലഹരിക്കേസുകളുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. സുൽത്താൻ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം. സന്തോഷ്‌ മോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
TAGS:arrested Hashish Oil cannabis Crime News 
News Summary - Youth arrested with hashish oil and cannabis
Next Story