എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍
text_fieldsശ്രാവൺ രാജ്, സാജിദ്
സുൽത്താൻ ബത്തേരി: വില്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍.
കോഴിക്കോട് കോട്ടൂര്‍ ബ്രാലിയില്‍ പി. സാജിദ് (39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വന്ന കെ.എല്‍ 10 ബി.എഫ് 6435 ഇന്നോവ വാഹനത്തില്‍ നിന്നുമാണ് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
എസ്.ഐ കെ.എം. സന്തോഷ് മോന്, എ.എസ്.ഐ അബ്ദുൽ ഗഫൂര്‍, എസ്.സി.പി.ഒമാരായ പ്രജീഷ്, മോഹന്‍ദാസ്, സി.പി.ഒമാരായ വിനിഷ, ഡോണിത്ത് സജി, ഗീത, നൗഫല്‍ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


