Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകണ്ണൂരിൽ...

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്‌റ്റിൽ

text_fields
bookmark_border
കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്‌റ്റിൽ
cancel
camera_alt

ആ​രി​ഫ്

കണ്ണൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മയ്യില്‍ സ്വദേശി സി.എച്ച്. ആരിഫ് (43) നെയാണ് സിറ്റി എസ്.ഐ പി.വി. വിനോദ് കുമാർ അറസ്‌റ്റ് ചെയ്തത്. പാലമാട ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്.

ആയിക്കര ഭാഗത്ത് നിന്ന് സിറ്റി ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന കാർ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 3.14 ഗ്രാം എം.ഡി.എം.എയും 2.5 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. എസ്.ഐ ആര്‍.പി അനീഷ്, സി.പി.ഒ സനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Youth arrested MDMA kannur Drug Case 
News Summary - Youth Arrested with MDMA in Kannur
Next Story