രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsഅഭിനന്ദ്
ശരവണൻ
അടിമാലി: രണ്ട് കിലോ ഉണക്ക കഞ്ചാവുമായി 19 കാരൻ അറസ്റ്റിൽ.രാജാക്കാട് ചെരുപ്പുറം കോളനിയിൽ മുരികേശ്വരി വിലാസത്തിൽ അഭിനന്ദ് ശരവണൻ ( 19 ) ആണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. പി .മനൂപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്. പെരുമ്പാവൂരിൽ അന്തർസംസ്ഥാന തൊഴിലാളികൾ എത്തിച്ചു നൽകുന്ന കഞ്ചാവ് രാജാക്കാട് ഭാഗങ്ങളിൽ ചില്ലറ വിൽപനക്ക് കൊണ്ട് വന്നപ്പോഴാണ് പിടികൂടിയത്.
പെരുമ്പാവൂരിൽ നിന്ന് രാജാക്കാട് പോകുന്ന വഴിയിൽ ഇരുമ്പുപാലത്തിന് സമീപം വെച്ചാണ് പ്രതി അറസ്റ്റിലായത്. കഞ്ചാവ് കടത്തി കൊണ്ട് വരാനായി ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. കുറച്ച് നാളുകളായി പ്രതി നാർകോട്ടിക് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ കെ.എം. അഷ്റഫ് , എൻ. കെ ദിലീപ് , പ്രിവന്റീവ് ഓഫിസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫിസർ മാരായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, സുബിൻ പി. വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.