ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
text_fieldsകോഴഞ്ചേരി: രഹസ്യവിവരത്തെതുടർന്ന് കോഴഞ്ചേരി പാലത്തിനു സമീപത്തുനിന്ന് രണ്ട് യുവാക്കളെ അഞ്ചു ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡാൻസാഫ് ടീമും ആറന്മുള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. പത്തനംതിട്ട വികോട്ടയം കൊലപ്പാറ മൂക്കൻവിളയിൽ ഫെബിൻബിജു (25 ), പ്രമാടം മറുർ മല്ലശ്ശേരി ദേവമന സൗരവ് എസ് ദേവ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഫെബിൻബിജു കൊച്ചിയിലും ബംഗളൂവുരുവിലും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സുഹൃത്ത് സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക് ഷോപ്പ് നടത്തിവരുന്നു. ഇവർ ബംഗളൂവുരുവിൽനിന്ന് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടുവരുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫിനു കൈമാറിയതിനെതുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്. കോഴഞ്ചേരി പാലത്തിൽ ഡാൻസാഫും ആറന്മുള പൊലീസും ചേർന്ന് തടഞ്ഞു പിടികൂടുകയായിരുന്നു. കാർ കസ്റ്റഡിയിലെടുത്തു. യുവാക്കളെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു.ആറന്മുള പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.