ജുമാനയുടെ കൈപ്പടയിൽ വിരിയുന്നത് വിസ്മയലോകം
text_fieldsജുമാന എഴുതിയ കാലിഗ്രാഫികൾ (ഇൻസെറ്റിൽ ജുമാന)
അഞ്ചരക്കണ്ടി: പത്ത് ദിവസങ്ങൾക്ക് കൊണ്ട് വിദ്യാർഥിനി കാലിഗ്രാഫിയിൽ എഴുതി തീർത്തത് ബുർദ (പ്രവാചകാവ്യം) യുടെ പത്തു ഭാഗങ്ങൾ. അഞ്ചരക്കണ്ടി-വേങ്ങാട് റോഡിൽ കല്ലായി കനാലിന് സമീപം ദാറുൽ അമാൻ ഹൗസിൽ ജുമാനയാണ് കൈയെഴുത്തിൽ വിസ്മയങ്ങൾ തീർക്കുന്നത്. ആരുടെയും സഹായമില്ലാതെ വലിയ ചാർട്ടുകളിലായാണ് ജുമാന എഴുതുന്നത്.
ഇരിട്ടി എം.ജി കോളേജ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് ജുമാന. അൽ മദ്റസത്തുൽ നൂരിയ്യ കല്ലായിയിൽ പത്താം ക്ലാസ് വരെ പഠനം നടത്തിയ ജുമാന പഠനകാലം മുതൽ കാലിഗ്രാഫിയിൽ തന്റേതായ കൈയൊപ്പ് പതിപ്പിച്ചിരുന്നു. ബുർദ്ദക്ക് പുറമെ ചെറിയ ഖുർആൻ സൂക്തങ്ങളും കൈപ്പടയിൽ തയാറാക്കിയിട്ടുണ്ട്. കാലിഗ്രാഫ് പേന ഉപയോഗിച്ചാണ് ബുർദയുടെ മുഴുവൻ ഭാഗങ്ങളും പൂർണമായും പൂർത്തീകരിച്ചത്. ആറളം മുഹമ്മദ് ഹാജിയുടെയും താഹിറയുടെയും നാലു മക്കളിൽ ഏറ്റവും ഇളയ മകളാണ് ജുമാന.