വൈദ്യുതി മുടങ്ങിയlതുപോലുമറിയാതെ അരങ്ങിൽ നിറഞ്ഞാടി ആഗ്ന
text_fieldsതൃശൂർ: നങ്ങ്യാർകൂത്ത് മത്സരത്തിൽ അഴക് വിരിയിച്ച് ആഗ്ന ചുവടു വെക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ഇതോടെ രക്ഷിതാക്കൾക്കൊപ്പം കാണികളും അങ്കലാപ്പിലായി. 20 മിനിറ്റുള്ള മത്സരത്തിൽ ഇനിയും എട്ടു മിനുറ്റ് ബാക്കിയാണ്. എന്നാൽ മിഴാവിൻ്റെ താളത്തിൽ ചുവട് വെച്ച് ആഗ്ന മത്സരം പൂർത്തിയാക്കി.
വേദിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ആഗ്ന സംഭവം തന്നെ അറിയുന്നത്. പാട്ടും കൊട്ടും കേട്ടിരുന്നു. ഞാൻ കളിച്ചു. മത്സരഫലം വന്നപ്പോൾ എ ഗ്രേഡും.ഇതോടെ ആശങ്കകൾ ആഹ്ളാദത്തിലേക്ക് മാറി.
ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥിനിയാണ്. ചാവക്കാട് സ്വദേശിയും ചമയക്കാരനുമായ പരമേശ്വരൻ്റേയും അധ്യാപിക ശരണ്യയുടേയും മകളാണ്. ചെറിയച്ചൻ ശ്രീധരൻ്റെ കീഴിലാണ് നൃത്തം പരിശീലിക്കുന്നത്. മാർഗ്ഗി അശ്വതിയാണ് നങ്ങ്യാർകൂത്തിൻ്റെ പരിശീലക.
ഏറെ സമയമെടുത്താണ് വേദിയിലെ വൈദ്യുതി പുന:സ്ഥാപിച്ചാണ് മത്സരങ്ങൾ വീണ്ടും ആരംഭിച്ചത്.


