ടൈഫോയ്ഡ് പോലും തോറ്റുപോയി, ഹിഡുംബിയുടേയും ഭീമന്റേയും ഗാഢപ്രണയത്തിൽ
text_fieldsഇഷയും അമ്മ ഡെറിനും
തൃശൂർ: ഹിഡുംബിയുടെയും ഭീമന്റെയും ഗാഢപ്രണയത്തിൽ ടൈഫോയ്ഡ് പോലും തോറ്റുപോയി. ആശുപത്രി കിടക്കയിൽനിന്ന് ഡിസ്ചാർജ് വാങ്ങി ഇഷ എത്തിയത് കൂട്ടുകാരി അവന്തികക്ക് വേണ്ടിയാണ്.
ഹിഡുംബിയായി ഇഷയും ഭീമനായി അവന്തികയും മത്സരിച്ച് നിറഞ്ഞാടിയാണ് ഹൈസ്കൂൾ ഗ്രൂപ് കഥകളിയിൽ പാലക്കാട് ജില്ലയിൽ ഒന്നാമതായത്. സംസ്ഥാന കലോത്സവത്തിലേക്കുള്ള ഒരുക്കത്തിനിടെ ഇഷക്ക് ടൈഫോയ്ഡ് പിടിപെട്ടു. ഡിസംബർ 23 മുതൽ പാലക്കാട് ആശുപത്രിയിൽ ചികിത്സയിൽ.
ഇഷ ഇല്ലാതെ എന്തുചെയ്യുമെന്ന് അവന്തികയും അധ്യാപകരും. പരിപൂർണവിശ്രമം ആവശ്യപ്പെട്ട ആശുപത്രിയിൽനിന്ന് അരങ്ങിൽ എത്തുമെന്ന് അവൾ തീരുമാനിക്കുന്നു. ആത്മവിശ്വാസം ഉണ്ടെങ്കിൽ ടൈഫോയ്ഡിനെ വധിച്ച് ബകവധം കഥകളി പൂർത്തിയാക്കാനാകുമെന്ന് ചികിത്സിക്കുന്ന ഡോ. ദീപക്കിന്റെ ഉറപ്പ്.
മുൻ പാലക്കാട് കലാതിലകവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അമ്മ ജെറിനും പൊലീസ് ഇൻസ്പെക്ടറായ അച്ഛൻ നൗഷാദും കട്ടക്ക് കൂടെ നിന്നു. അങ്ങനെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുകൾക്ക് അവധി നൽകി ഇഷ കലോത്സവത്തിലേക്ക്. കളിച്ചുതീർന്നതും തളർന്നുവീണു. മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക ചികിത്സക്കുശേഷം പാലക്കാട് ആശുപത്രിയിലെ അഡ്മിറ്റ് ആകാൻ പോവുകയാണ് ഇഷ. പാലക്കാട് ഭാരത് മാതാ എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥികളാണ് ഇരുവരും.
ബയോട്ടിക് ഇഞ്ചക്ഷനുകൾക്ക് അവധി നൽകി ഇഷ കലോത്സവ വേദിയിലേക്ക്. കളിച്ചുതീർന്നതും ത ളർന്നു വീണു. മെഡിക്കൽ സംഘത്തിന്റെ പ്രാഥമിക ചികിത്സക്കുശേഷം പാലക്കാട് ആശുപത്രിയിലെ അഡ്മിറ്റ് ആകാൻ പോവുകയാണ് ഇഷ. പാലക്കാട് ഭാരത് മാതാ എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥികളാണ് ഇരുവരും.


