Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2026 6:36 AM GMT Updated On
date_range 21 Aug 2026 6:36 AM GMTഫ്രഞ്ചുകാരിക്ക് കഥകളിയിൽ അരങ്ങേറ്റം
text_fieldsചെറുതുരുത്തി: കഥകളി ഇനി മുതൽ പാരിസ് തിയറ്ററിലും അരങ്ങിലെത്തും. പാരീസിലെ മേരി മല്‍ഡോവ ചെറുതുരുത്തി കഥകളി സ്കൂളില്‍ അരങ്ങേറ്റം കുറിച്ചു. ജന്മനാട്ടില് പാപ്പറ്റ് തിയറ്ററില്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ ഫാക്കല്‍റ്റിയായി പ്രവര്‍ത്തിക്കുന്ന മേരി രണ്ട് മാസം മുമ്പാണ് പഠനഗവേഷണങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയത്. കഥകളിയെക്കുറിച്ചറിഞ്ഞ അവർ കഥകളി സ്കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടാണ് ഈ രംഗത്തെത്തിയത്. കഥകളി സ്കൂള്‍ അധ്യാപകൻ കലാമണ്ഡലം അരവിന്ദാണ് ഗുരു.
Next Story


