Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഅടുക്കളയിൽ നിന്നും...

അടുക്കളയിൽ നിന്നും അരങ്ങിലേക്ക്; നഗരൂർ പഞ്ചായത്ത് വനിതാ തിയറ്റർ ആദ്യനാടകം പ്രദർശനത്തിന്

text_fields
bookmark_border
അടുക്കളയിൽ നിന്നും അരങ്ങിലേക്ക്; നഗരൂർ പഞ്ചായത്ത് വനിതാ തിയറ്റർ ആദ്യനാടകം പ്രദർശനത്തിന്
cancel
camera_alt

വനിത തീയറ്റർ നാടകത്തിന്​ പിന്നിലെ കൂട്ടായ്മ

കി​ളി​മാ​നൂ​ർ: സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ട​ക്കം അം​ഗ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ​മാ​ർ, അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​ർ. പ​ക്ഷെ, ഇ​വ​ർ ആ​ദ്യ​മാ​യി അ​ടു​ക്ക​ള​യി​ൽ നി​ന്നും അ​ര​ങ്ങി​ലേ​ക്കെ​ത്തു​ന്നു. അ​തു​മൊ​രു നാ​ട​ക​വു​മാ​യി. സ്ത്രീ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക്, സ​ന്തോ​ഷ​ങ്ങ​ൾ​ക്ക്, ഇ​ഷ്ട​ങ്ങ​ൾ​ക്ക്, സ്വാ​ത​ന്ത്ര്യ​ത്തി​ന്, സ്നേ​ഹ​ത്തി​ന്.. അ​തി​രു​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ടാ​തി​രി​ക്ക​ട്ടെ എ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ‘അ​തി​രു​ൾ​ക്ക​പ്പു​റം’ എ​ന്ന നാ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന ആ​ശ​യ​മാ​യ വ​നി​താ തി​യ​റ്റ​റി​ന്റെ ആ​ദ്യ​നാ​ട​ക​മാ​യ അ​തി​രു​ക​ൾ​ക്ക പ്പു​റം പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ സാ​ധാ​ര​ണ സ്ത്രീ​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ 12 വ​നി​ത​ക​ൾ വേ​ദി​യി​ൽ അ​വ​രു​ടെ ആ​ദ്യ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്നു.

ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ർ മ​റ​ന്നു​പോ​യ ചി​ല ആ​ഗ്ര​ഹ​ങ്ങ​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം കൂ​ടി​യാ​ണ് വ​നി​ത തി​യേ​റ്റ​ർ എ​ന്ന ആ​ശ​യം. അ​സ​മ​യ​ങ്ങ​ൾ അ​സ​മ​ത്വം ആ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തും ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വ​നി​ത​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ വ​നി​ത ജ​ങ്ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 16ന് ​രാ​ത്രി 9.30ന് ​വ​നി​താ തി​യ​റ്റ​ർ സം​ഹി​ത അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​രു​ക​ൾ​ക്ക​പ്പു​റം എ​ന്ന നാ​ട​ക​ത്തി​ന് തി​ര​ശ്ശീ​ല ഉ​യ​രും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി. ​സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് ഒ.​എ​സ് അം​ബി​ക എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
TAGS:Theatres women Culture Art 
News Summary - From the kitchen to the stage; Nagaroor Panchayat Women's Theatre to screen its first play
Next Story