വാലിബന് ചക്രവ്യൂഹം വരച്ചത് എടപ്പാളുകാരൻ
text_fieldsമോഹൻലാലിന്റെ കൈത്തണ്ടയിൽ ഉദയൻ വരച്ച ചിത്രം
എടപ്പാൾ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോൈട്ട വാലിബൻ’ എന്ന സിനിമയിൽ എടപ്പാളുകാരൻ വരച്ച ചിത്രം ശ്രദ്ധയമാകുന്നു. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കൈത്തണ്ടയിൽ പച്ചക്കുത്തിയ രീതിയിലുള്ള ഡിസൈൻ എടപ്പാൾ സ്വദേശി ഉദയൻ എടപ്പാളാണ് രൂപകൽപന ചെയ്തത്. സിനിമ ഇറങ്ങുന്നതിന് മുമ്പുതന്നെ പോസ്റ്ററിലടക്കം ഉണ്ടായിരുന്ന കൈത്തണ്ടയിലെ ചിത്രം ഏറെ ആകർഷിക്കപ്പെട്ടിരുന്നു.
മഹാഭാരതത്തിലെ ചക്രവ്യൂഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ തയാറാക്കിയത്. അതിശക്തമാനെ അടയാളപ്പെടുത്തുന്ന ചിത്രമാകണമെന്നായിരുന്നു നിർദേശം. അഞ്ച് ഡിസൈനുകൾ തയാറാക്കിയതിൽനിന്ന് ചക്രവ്യുഹം മാതൃക തിരഞ്ഞെടുക്കുകയായിരുന്നു.
അറിയപ്പെടുന്ന സാൻഡ് ആർട്ടിസ്റ്റ് കൂടിയാണ് ഉദയൻ. ലിയോ സിനിമക്ക് തയാറാക്കിയ സാൻഡ് ആർട്ടിനെ തുടർന്ന് നടൻ വിജയ് നേരിട്ട് വിളിച്ച് അനുമോദിച്ചിരുന്നു. ഇതിനകം പല സിനിമകളിലും അണിയറ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത്, വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലും ഉദയൻ എടപ്പാൾ പങ്കുചേരുന്നുണ്ട്.