ഗായകൻ സുബിൻ ഗാർഗിന്റെ ശവകുടീരത്തിലേക്ക് ജനപ്രവാഹം; പ്രാർഥന, ധ്യാനം, ആരതി, തീർഥയാത്ര
text_fieldsഅസമീസ് ആരാധകരുടെ വികാരമായ മാറിയ പ്രശസ്ത അസമീസ്, ബോളിവുഡ് ഗായകനും കംപോസറും പാട്ടെഴുത്തുകാരനും അഭിനേതാവുമായ സുബിൻ ഗാർഗിന്റെ ശവകുടീരത്തിലേക്ക് ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹം. അദ്ദേഹത്തിന്റെ സംസ്കാരത്തിനായി സർക്കാർ അനുവദിച്ച മുന്നേക്കർ ഭൂമിയിൽ എപ്പോഴും ആരാധകരുടെ പ്രവാഹമാണ്. രാത്രി പതിനൊന്നു മണികഴിഞ്ഞും അവിടെ തങ്ങുന്നവരെ പിരിച്ചുവിടാൻ പാടുപെടുകയാണ് അധികൃതർ.
‘സുബീൻ ക്ഷേത്ര’ എന്ന് നാട്ടുകാർ പേരിട്ട ഇവിടേക്ക് വിദൂരത്തു നിന്നുപോലും ഇപ്പോൾ ആരാധകർ ഒഴുകിയെത്തുകയാണ്. വരുന്നവർ പുക്കളും ചന്ദനത്തിരികളും മൺവിളക്കുകളും മറ്റും കൊണ്ടുവന്ന് ആരാധന നടത്തുകയാണിവിടെ.
മൂന്നേക്കർ വരുന്ന കെട്ടിത്തിരിച്ച ഈ സ്ഥലത്ത് സുബിന്റെ വലിയ കട്ടൗട്ടുകളും ഫ്ലക്സുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ജനപ്രവാഹം തുടങ്ങിയതോടെ ഇവിടെ ചായക്കടകളും ഐസ്ക്രീം കടകളുമൊക്കെ തുടങ്ങി.ഇപ്പോൾ സമീപപ്രദേശങ്ങളിൽ നിന്ന് ആരാധകർ തീർത്ഥാടനം പോലെ സുബിന്റെ ശവകുടീരത്തിലേക്ക് തീർത്ഥയാത്രയും നടത്തുന്നു.
260 കിലോമീറ്റർ ദൂരെയുള്ള ഗൊലാഘട്ടിൽ നിന്ന് ഒരു സംഘം ആരാധകർ തീർത്ഥാടമായാണ് എത്തിയത്. ദിവസേനയും ആഴ്ചയിലൊരിക്കലുമൊക്കെയായി എത്തുന്നവരുമുണ്ട്. പലരും ഇവിടെ ശാന്തിതേടിയും എത്തുന്നുണ്ട്. ശവകുടീരമായതിനാൽ ഇവിടെ വന്ന ശേഷം കുളിക്കുന്നവരുണ്ട്. എന്നാൽ ക്ഷേത്രത്തിലെന്ന പോലെ കുളിച്ച് വരുന്നവരുമുണ്ട്.അതേസമയം സുബിന്റെ സ്മാരകം ഇവിടെ നിർമാണം ആരംഭിച്ചിട്ടുമുണ്ട്.
സിംഗപ്പൂരിൽ വച്ച് 52 ാം വയസ്സിൽ നിദിയിൽ മുങ്ങിമരിക്കുകയായിരുന്നു സുബിൻ.


