കിരാതാർജ്ജുനീയം കൂടിയാട്ടം അരങ്ങേറി
text_fieldsകൈത്തളി തിരുവാതിരോത്സവത്തിന്റെ ഭാഗമായി നടന്ന കിരാതാർജ്ജുനീയം കൂടിയാട്ടം
പട്ടാമ്പി: കൈത്തളി തിരുവാതിരോത്സവത്തിന്റെ അഞ്ചാം ദിവസം വേദിയിൽ ഡോ. രജനീഷ് ചാക്യാരും സംഘവും കിരാതാർജ്ജുനീയം കൂടിയാട്ടം അവതരിപ്പിച്ചു. കിരാതരുദ്രനായി അമ്മന്നൂർ രജനീഷ് ചാക്യാർ വേഷമിട്ടു. ത്വരിതാകിരാതിയായി ഡോ. ഭദ്ര, അർജ്ജുനനായി മാർഗ്ഗി സജീവ് നാരായണചാക്യാർ, നന്ദി ശബരനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ, പരമേശ്വരനായി അമ്മന്നൂർ മാധവ ചാക്യാർ എന്നിവർ അരങ്ങിലെത്തി.
മിഴാവിൽ കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ അരവിന്ദ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ടി. സുരേന്ദ്രൻ, കലാമണ്ഡലം അഭിമന്യു എന്നിവരും ഇടയ്ക്കയിൽ കലാമണ്ഡലം രാജനും പിന്നണിയേകി. മാർഗി അശ്വതിയും മാർഗി അഞ്ജന എസ്. ചാക്യാരും താളത്തിലും പിന്തുണയായി. ചുട്ടി കലാമണ്ഡലം സതീശൻ, കലാമണ്ഡലം സനൽ എന്നിവരായിരുന്നു. വ്യാഴം വൈകീട്ട് കെ.എ. ജയന്തിന്റെ മധുരമുരളി അരങ്ങിലെത്തും.


