വൈവിധ്യമാണ്, മാതൃകയാണ് റംല
text_fieldsറംല
വൈത്തിരി: ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരി റംല എല്ലാ നിലക്കും മാതൃകയാണ്. 30 വർഷമായി മാപ്പിള കലാലോകത്ത് സ്ഥിരസാന്നിധ്യമാണ് ഈ ഭിന്നശേഷിക്കാരി. മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, നാടൻപാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ പരിശീലകയാണ്.
മാപ്പിളപ്പാട്ട്, ഒപ്പന, മാപ്പിളകല വിധിനിർണയം തുടങ്ങി വിവിധ ശിൽപശാലകളിലും പങ്കെടുത്തിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങൾ ,യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനിതയായിട്ടുണ്ട്.
സ്കൂൾ, യൂനിവേഴ്സിറ്റി, കേരളോത്സവം കലോത്സവങ്ങളിൽ ഒപ്പന, തിരുവാതിര എന്നിവയിൽ പിന്നണിഗായികയായിരുന്നു. സംസ്ഥാനമേളകളിലടക്കം 20 വർഷമായി വിധികർത്താവാണ്.
1993 മുതൽ പ്രഫഷനൽ രംഗത്തുണ്ട്. മാപ്പിള കല അസോസിയേഷൻ വയനാട് ജില്ല സെക്രട്ടറിയായ റംല കേരള മാപ്പിളകല അക്കാദമി സംസ്ഥാന അംഗവും ജൂറി അംഗവുമാണ്. വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുമാറാണ് ഭർത്താവ്. മക്കൾ: അമിത് റോഷൻ, അനൻ റോഷൻ.