അമേരിക്കയിലെ അടിമക്കച്ചവടത്തെ വെള്ളപൂശുന്നു; മ്യൂസിയങ്ങളിൽ നിന്ന് അടിമത്തത്തിന്റെ ചിത്രങ്ങൾ എടുത്തു മാറ്റാൻ ട്രംപിന്റെ ഉത്തരവ്; 1863ൽ എടുത്ത ‘ദി സ്കർജ്ഡ് ബാക്ക്’ എന്ന ലോകപ്രശസ്തമായ ചിത്രവും മാറ്റണം
text_fieldsദ സ്കർജ്ഡ് ബാക്ക് എന്ന ലേകപ്രശസ്തമായ ചിത്രം
വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിമക്കച്ചവടത്തെ ‘വെള്ളപൂശാനായി’ അക്കാലത്ത് കറുത്തവർഗക്കാർ അനുഭവിച്ച കടുത്ത ദുരിതത്തിന്റെ ചിത്രങ്ങൾ എടുത്തു മാറ്റാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടിവ് ഓർഡർ. ഇത്തരത്തിലുള്ള പല എക്സിക്യൂട്ടിവ് ഓർഡുകളിലൂടെ ലോകത്തെ ഞെട്ടിച്ച മോദിയുടെ ഒടുവിലത്തെ വിവാദ നീക്കമാണിത്.
ലോകത്ത് കാമറ കണ്ടുപിടിച്ച് ആദ്യമായി രൂപപെട്ടുവരുന്ന കാലത്ത് എടുത്ത ഒരു അടിമയുടെ ‘ദി സ്കർജ്ഡ് ബാക്ക്’ എന്ന ലോകപ്രശസ്തമായ ചിത്രം അമേരിക്കയിലെ അടിമത്തത്തിന്റെ പീഡനങ്ങളുടെ എക്കാലത്തെയും വലിയ പ്രതീകമാണ്.
അമേരിക്കയിലെ നാഷണൽ പാർക്കിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 1863 ൽ എടുത്ത പീറ്റർ എന്ന കറുത്തവർഗക്കാരനായ അമേരിക്കൻ അടിമയുടെ ചിത്രമാണിത്. മനുഷ്യന്റെ അടിമത്തത്തിന്റെ പ്രതീകമായി ലോകശ്രദ്ധയാകർഷിച്ചതാണ് ഈ ചിത്രം.
അമേരിക്കയുടെ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാൻ ഇടം കൊടുക്കും എന്നതിനാലാണ് ട്രംപ് ഇത് ഉൾപ്പെടെ ചിത്രങ്ങൾ അവിടെ നിന്ന് മാറ്റാൻ ഉത്തരവിട്ടത്.
ലൂസിയാന പ്ലാന്റേഷനിലെ അടിമയായിരുന്ന പീറ്റർ അവിടത്തെ പീഢനം സഹിക്കാൻ കഴിയാതെയാണ് 40 കിലോമീറ്റർ ദൂരം രഹസ്യമായി യാത്രചെയ്ത് അവിടെ നിന്ന് രക്ഷപ്പെട്ടത്. പീറ്റർ ഉൾപ്പെടെയുള്ള അടിമകൾ അനുഭവിച്ച കൊടിയ പീഡനത്തിന്റെ നേർചിത്രമാണിത്.
അമേരിക്ക കൈവരിച്ച നേട്ടങ്ങളെ കാണാതെ ഇത്തരം ചിത്രങ്ങളിലൂടെ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കും എന്നാണ് ട്രംപിന്റെ വാദം. രാജ്യത്തെ 500 നാഷണൽ പാർക്കുകൾ നിയന്ത്രിക്കുന്ന ഇൻറീരിയർ ഡിപാർട്മെൻറിനാണ് ട്രംപിന്റെ ഓർഡർ.
നശിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതും അമേരിക്കയെയും രാജ്യത്തിന്റെ ഹീറോകളെയും തിരസ്കരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ മാറ്റണം എന്നാണ് ഉത്തരവിൽ പറയുന്നത്.
ഇത്തരം മ്യൂസിയങ്ങൾ അടിമക്കാലം എത്ര ഹീനമായിരുന്നു എന്നു മാത്രമാണ് വരച്ചുകാട്ടുന്നത്. ചിത്രത്തിലെ ഭീകരത മാത്രമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. നാഷണൽ മ്യൂസിയം ഓഫ് ആഫ്രിക്കൻ-അമേരിക്കൻ ഹിസ്റ്ററി, കൾച്ചറൽ ആൻറ് നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഇന്ത്യൻ, ദ എയർ ആൻറ് സ്പെയ്സ് മ്യൂസിയം, നാഷണൽ ഗാലറി ഓഫ് ആർട്ട്, നാഷണൽ പോട്രയിറ്റ് ഗാലറി എന്നിവിടങ്ങളിലെ നെഗറ്റീവ് ചിത്രങ്ങൾ മാറ്റാനാണ് പ്രസിഡൻറിന്റെ ഉത്തരവ്.
അടിമക്കച്ചവടത്തെ പിന്തുണച്ചിരുന്ന കോൺഫെഡറേറ്റ് ഹീറോകളുടെ പ്രതിമകൾ മാറ്റാനുള്ള മുൻതീരുമാനം ട്രംപ് എതിർക്കുന്നു. ചിത്രങ്ങളും ഗിൽപങ്ങളും മാത്രല്ല അടിമത്തം, സെക്സിസം, തദ്ദേശീയരുടെ പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ പോലും മാറ്റണമെന്നാണ് ഉത്തരവ്.