Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightബ്രാഹ്മണ ഗൃഹങ്ങളിൽ ഇനി...

ബ്രാഹ്മണ ഗൃഹങ്ങളിൽ ഇനി ബൊമ്മക്കൊലു ചന്തം

text_fields
bookmark_border
ബ്രാഹ്മണ ഗൃഹങ്ങളിൽ ഇനി ബൊമ്മക്കൊലു ചന്തം
cancel
camera_alt

പൊ​ന്നാ​നി തൃ​ക്കാ​വി​ലെ ഈ​ശ്വ​ർ നി​വാ​സി​ൽ ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കു​ന്നു

Listen to this Article

പൊ​ന്നാ​നി: വി​ശ്വാ​സ​വും, നി​റ​പ്പൊ​ലി​മ​ക​ളും ഇ​ഴ​ചേ​ർ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കി പൊ​ന്നാ​നി തൃ​ക്കാ​വി​ലെ ബ്രാ​ഹ്മ​ണ ഗൃ​ഹ​ങ്ങ​ൾ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ബൊ​മ്മ​ക്കൊ​ലു​വി​നും പൂ​ജ​ന​ട​ക്കും. ദി​വ​സ​വും രാ​വി​ലെ​യും വൈ​കീ​ട്ടും ബൊ​മ്മ​ക്കൊ​ലു പൂ​ജ​യു​ണ്ടാ​കും. ഒ​ക്ടോ​ബ​ർ ര​ണ്ട് വ​രെ ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കും. നി​വേ​ദ്യ​വും ന​ൽ​കും. വി​വി​ധ ത​ട്ടു​ക​ളി​ൽ പ​ട്ട് വി​രി​ച്ച് അ​വ​യി​ലാ​ണ് ബൊ​മ്മ​ക​ൾ നി​ര​ത്തു​ക.

മ​രം മ​ണ്ണ്, പ്ലാ​സ്റ്റ​ർ​ഓ​ഫ് പാ​രി​സ് തു​ട​ങ്ങി​യ​വ കൊ​ണ്ടു​ള്ള ബൊ​മ്മ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. 5, 9, 7, 11, 13 എ​ന്നി​ങ്ങ​നെ ത​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​യി​രി​ക്കും. ദ​ശാ​വ​താ​രം, അ​ഷ്ട​ല​ക്ഷ്മി, പ​ട്ടാ​ഭി​ഷേ​കം, ഗീ​തോ​പ​ദേ​ശം തു​ട​ങ്ങി വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളെ​ക്കു​റി​ക്കു​ന്ന പാ​വ​ക​ളൊ​രു​ക്കും. മ​ര​പ്പാ​വ​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം. ബൊ​മ്മ​ക്കൊ​ലു കു​ടും​ബ​സം​ഗ​മ​ത്തി​നു​ള്ള വേ​ദി കൂ​ടി​യാ​ണ്. ബ​ന്ധു​ക്ക​ളും അ​യ​ൽ​വീ​ട്ടു​കാ​രു​മെ​ല്ലാം ബൊ​മ്മ​ക്കൊ​ലു കാ​ണാ​നെ​ത്തും.

എ​ല്ലാ​വ​രും ചേ​ർ​ന്ന് ആ​ട്ട​വും പാ​ട്ടു​മാ​യി ആ​ഘോ​ഷി​ക്കും. വി​ജ​യ​ദ​ശ​മി ദി​വ​സം തൃ​ക്കാ​വ് ദു​ർ​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ സ​ന്ധ്യ​യ്ക്ക് ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞ ഉ​ട​ൻ​ത​ന്നെ മ​ര​പ്പാ​വ​ക​ളെ കി​ട​ത്തി​വെ​യ്ക്കു​ന്ന ച​ട​ങ്ങാ​ണ്. പി​ന്നീ​ട് മം​ഗ​ളം പാ​ടി അ​വ​സാ​നി​പ്പി​ക്കും. അ​ടു​ത്ത ദി​വ​സം പാ​വ​ക​ളെ​യെ​ല്ലാം പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്കും. ഓ​രോ വ​ർ​ഷ​വും കൂ​ടു​ത​ൽ പാ​വ​ക​ളെ ബൊ​മ്മ​ക്കൊ​ലു​വി​ൽ ഉ​ൾ​പ്പെ​ടു​ത്തും. വ​ർ​ണ വി​സ്മ​യാ​ണ് ബൊ​മ്മ​ക്കൊ​ല്ലു​വി​ന്റെ ച​ന്തം.

Show Full Article
TAGS:Navaratri Celebration Festivals traditional statue 
News Summary - Bommakkolu statue in Brahmin homes
Next Story