Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഅശ്റഫ് തൂണേരിയുടെ...

അശ്റഫ് തൂണേരിയുടെ 'ലോകം ഖത്തറിൽ ചുറ്റിയ കാലം' പ്രകാശിപ്പിച്ചു

text_fields
bookmark_border
ashraf thuneri
cancel
camera_alt

മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരിയുടെ 'ലോകം ഖത്തറിൽ ചുറ്റിയ കാലം' പുസ്തകം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കുഞ്ഞാമിന ആലിക്കുട്ടിക്ക് നല്കി പ്രകാശിപ്പിക്കുന്നു

നാദാപുരം: മാധ്യമ പ്രവർത്തകൻ അശ്റഫ് തൂണേരിയുടെ 'ലോകം ഖത്തറിൽ ചുറ്റിയ കാലം' എന്ന പുസ്തകം തൂണേരി ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കുഞ്ഞാമിന ആലിക്കുട്ടിക്ക് നല്കി പ്രകാശിപ്പിച്ചു.

ഡോ. സോമൻ കടലൂർ സാംസ്കാരിക പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡൻ്റ് വിമൽ കുമാർ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വളപ്പിൽ കുഞ്ഞമ്മദ്, പഞ്ചായത്ത് അംഗം ടി.എൻ രഞ്ജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. എം. നാണു, കനവത്ത് രവി, നെല്ലിയേരി ബാലൻ, കെ. എം. സമീർ, പി. രാമചന്ദ്രൻ, ശ്രീജിത്ത് മുടപ്പിലായി, കെ പി സുധീഷ്, കെ നാണു എഴുത്തുകാരായ ശ്രീനിവാസൻ തൂണേരി, ജെറിൻ തൂണേരി സംസാരിച്ചു.

എ.എ. ബഷീർ മാസ്റ്റർ, സൗദാ അശ്‌റഫ്, ഗ്രെയ്‌സ് ബുക്സ് പ്രതിനിധി ഡോ. ടി. മുജീബുർറഹ്മാൻ സംബന്ധിച്ചു. അശ്റഫ് തൂണേരി മറുമൊഴി നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എം. എൻ. രാജൻ സ്വാഗതം പറഞ്ഞു. 'മുക്രി വിത്ത് ചാമുണ്ടി, ദി സാഗാ ഓഫ് ഹാർമണി ഇൻ തെയ്യം ആർട്ട്‌' ഡോക്യുമെൻ്ററിയുടെ പ്രദർശനവും കോഴിക്കോട്ടെ തെരുവ് ഗായകരായ ബാബു ഭായ്, ലത എന്നിവരുടെ ഗാനവിരുന്നും അരങ്ങേറി.

Show Full Article
TAGS:Ashraf Tuneri Book Published 
News Summary - Ashraf Tuneri book published
Next Story