Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightവൈദ്യശാസ്ത്രത്തിലെ...

വൈദ്യശാസ്ത്രത്തിലെ അപൂർവ്വ കേസുകൾ ഉൾപ്പെടുത്തി കാൽഫിമ്മിന്റെ പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
വൈദ്യശാസ്ത്രത്തിലെ അപൂർവ്വ കേസുകൾ ഉൾപ്പെടുത്തി കാൽഫിമ്മിന്റെ പുസ്തകം പ്രകാശനം ചെയ്തു
cancel
camera_alt

കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണൽ മെഡിസിന്റെ (CALFIM) ആദ്യ ക്ലിനിക്കൽ കേസ് സമാഹാരമായ 'ഇന്ററസ്റ്റിംഗ് കേസസ് ഇൻ ഇന്റേണൽ മെഡിസിൻ' മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല (KUHS) വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ പുസ്തക പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണൽ മെഡിസിന്റെ (CALFIM) ആദ്യ ക്ലിനിക്കൽ കേസ് സമാഹാരമായ 'ഇന്ററസ്റ്റിംഗ് കേസസ് ഇൻ ഇന്റേണൽ മെഡിസിൻ' കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രകാശനം ചെയ്തു. പ്രൊഫ. പി.വി. ഭാർഗ്ഗവൻ, ഡോ. എസ്.കെ. സുരേഷ് കുമാർ, ഡോ. സിജു കുമാർ എന്നിവർ ചേർന്നാണ് പ്രമുഖ മെഡിക്കൽ പബ്ലിഷേഴ്സായ ജെ.പി. പബ്ലിഷേഴ്സ് (Jaypee Brothers Medical Publishers) പ്രസിദ്ധീകരിച്ച ഗ്രന്ഥം സമാഹരിച്ചത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല (KUHS) വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. ജി. സജീത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി പ്രൊഫ. പി.വി. ഭാർഗ്ഗവന് അദ്ദേഹം കൈമാറി. കാൽഫിം പ്രസിഡന്റ് പ്രൊഫ. ഉദയഭാസ്കരൻ, ട്രഷറർ ഡോ. എസ്.കെ. സുരേഷ് കുമാർ, ഡോ. സിജു കുമാർ, ഡോ. നീരജ് മണിക്കോത്ത്, പ്രൊഫ. ഗീത എന്നിവർ ചടങ്ങിൽ സാന്നിധ്യമായിരുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കാൽഫിമ്മിന്റെ പ്രതിമാസ അക്കാദമിക് പരിപാടികളിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അവതരിപ്പിച്ച ശ്രദ്ധേയമായ കേസ് പഠനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലിനിക്കൽ മെഡിസിനിൽ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളും, കൃത്യമായ രോഗനിർണ്ണയ രീതികൾ, ചർച്ചകൾ, തെളിവധിഷ്ഠിത ചികിത്സ എന്നിവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് സമാഹാരം.

വിദ്യാർത്ഥികൾക്ക് കേസ് പഠനത്തിലും അവതരണത്തിലും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകിയ മുതിർന്ന ക്ലിനിക്കൽ അധ്യാപകരുടെയും ഡോക്ടർമാരുടെയും പങ്കിനെയും ചടങ്ങിൽ സ്മരിച്ചു. കാൽഫിമ്മിന്റെ സ്ഥാപക പ്രസിഡന്റും മുൻ മെഡികൽ കോളേജ് പ്രൊഫസർ പരേതനായ പ്രൊഫ. എം.ജി. സഹദേവന്റെ സ്മരണയ്ക്കാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകൾ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

1997ൽ പ്രവർത്തനം ആരംഭിച്ച കാൽഫിം, ഫിസിഷ്യൻമാർക്കും പി.ജി. വിദ്യാർഥികൾക്കും ക്ലിനിക്കൽ അനുഭവങ്ങൾ പങ്കുവെക്കാനും നിരന്തര പഠനത്തിനുമുള്ള പ്രമുഖ വേദിയാണ്. പുസ്തക രൂപീകരണത്തിൽ പങ്കാളികളായ വിദ്യാർഥികൾക്കും അധ്യാപകർക്കും എഡിറ്റോറിയൽ ബോർഡ് നന്ദി രേഖപ്പെടുത്തി.

Show Full Article
TAGS:Medical science Medical College calicut book release 
News Summary - Calfims released book of featuring rare cases in medicine
Next Story