Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightആളുകളെ എങ്ങനെ കൈകാര്യം...

ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വഴികാട്ടി; ദമ്പതിമാർ രചിച്ച ‘മോട്ട്’ പ്രകാശനത്തിന്

text_fields
bookmark_border
sharjah book fair
cancel

ഷാർജ: ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഭാര്യയും ഭർത്താവും ചേർന്ന് ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കും? വ്യത്യസ്തവും നവോന്മേഷദായകവുമായ മാനേജ്‌മെന്‍റ് പുസ്തകം പിറവിയെടുക്കുമെന്നതിന്‍റെ തെളിവാണ് ‘മോട്ട്’.

ശൈഖ് ഹംദാൻ അവാർഡ് ജേതാക്കളായ ഡോ. സംഗീത് ഇബ്രാഹിമും ഭാര്യ ഡോ. സുനൈന ഇഖ്ബാലും ചേർന്ന് രചിച്ച ‘മോട്ട് - മാനേജർ ഓഫ് ഓൾ ടൈം’ എന്ന വേറിട്ട മാനേജ്‌മെന്‍റ് പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഇന്‍റലക്ച്വൽ ഹാളിൽ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പ്രകാശന ചടങ്ങ്. യു.എ.ഇ 2026നെ ‘കുടുംബ വർഷമായി’ ആചരിക്കുന്ന വേളയിലാണ് ദമ്പതികളുടെ പുസ്തക പ്രകാശനം എന്ന പ്രത്യേകതയുമുണ്ട്.

ഒപ്പമുള്ളവരെ പ്രചോദിതരാക്കിയും ചേർത്തുപിടിച്ചും എങ്ങനെ നല്ല മാനേജരാകാം എന്ന ദൗത്യത്തിലേക്ക് പ്രായോഗികമായി വഴികാട്ടുന്നുവെന്നതാണ് ‘മോട്ടി’നെ വ്യത്യസ്തമാകുന്നത്. മികച്ച മനുഷ്യനാകുന്നതിലൂടെ മാത്രമേ മികച്ച മാനേജരാകാൻ സാധിക്കൂ എന്ന ലളിതമായ സന്ദേശമാണ് പുസ്തകം നൽകുന്നത്. ഭയമോ അനാവശ്യ നിയന്ത്രണങ്ങളോ ഇല്ലാതെ ആളുകളെ ഫലപ്രദമായി നയിക്കാനുള്ള പ്രായോഗിക മാർഗങ്ങളാണ് പുസ്തകം മുന്നോട്ടുവെക്കുന്നത്.

സഹകരണം, തിരുത്തൽ, അഭിനനന്ദനം, കരിയർ, കരുതൽ തുടങ്ങി മികച്ച മാനേജരാകാൻ ചെയ്യേണ്ട ആറ് ചെയ്യേണ്ട കാര്യങ്ങളും, ചെയ്യരുതാത്ത നാല് കാര്യങ്ങളുമാണ് പുസ്തകത്തിന്‍റെ കാതൽ. നിന്ദിക്കാതെയും പരിഹസിക്കാതെയും ആളുകളോട് സൗമനസ്യത്തോടെ പെരുമാറുകയും മികച്ച പ്രകടനത്തിന് അവരെ പ്രാപ്തരാക്കുകയുമാണ് ‘മോട്ട്’ ഉന്നമിടുന്നത്.

ഇന്നർ ചൈൽഡ് ഹീലിങ്, ബിഹേവിയറൽ സയൻസ് എന്നിവയെ സമന്വയിപ്പിച്ച് ഒരു പരിശീലന ശിൽപശാലയുടെ ശൈലിയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. മാറുന്ന തൊഴിലിടങ്ങളിലെ ജെൻ സി, ജെൻ ആൽഫ തലമുറകൾക്കനുസരിച്ച് മാനേജ്‌മെന്‍റ് രീതികളും മാറേണ്ടതുണ്ടെന്ന് പുസ്തകം ഓർമിപ്പിക്കുന്നു.

പ്രശസ്ത എക്സിക്യൂട്ടീവ് കോച്ചും എഴുത്തുകാരനുമായ ഡോ. മാർഷൽ ഗോൾഡ്സ്മിത്തിന്‍റെ അവതാരികയുള്ള പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ റുബു ഖർൻ ഫൗണ്ടേഷൻ ബോർഡ് അംഗം ജാസിം അൽ ബലൂശി മുഖ്യാതിഥിയായി പങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam UAE News sharjah international book fair Book Launching 
News Summary - Couple Pens Unique Management Book ‘Moat’ Launchs
Next Story