നിയമസഭ പുസ്തകോത്സവം; മാധ്യമം ബുക്സ്’ സ്റ്റാൾ തുറന്നു
text_fieldsതിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിവലിെന്റ ഭാഗമായി നിയമസഭ അങ്കണത്തിൽ ‘മാധ്യമം ബുക്സ്’സ്റ്റാൾ തുറന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ ടി.ടി അബ്ദുൽ നാസർ, സർക്കുലേഷൻ ഡവലപ്മെൻറ് ഓഫീസർ എ. ഷംനാദ്, അനസ് നേമം തുടങ്ങിയവർ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് നിയമസഭ പുസ്തകോത്സവത്തിലെ വേദി അഞ്ചിൽ നടക്കുന്ന ചടങ്ങിൽ ‘മാധ്യമം ബുക്സി’െന്റ പുതിയ മൂന്ന് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും. തമിഴൻ (എം.എൻ സുഹൈബ്), ഹിരോഷിമ: ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര (പി.കെ നിയാസ്), രുചിഭേദങ്ങളുടെ 101 ബിരിയാണികൾ (എഡി. സുബൈർ പി. ഖാദർ) എന്നിവയാണ് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾ.
മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എം.ജി രാധാകൃഷ്ണൻ, ‘മാധ്യമം’പത്രാധിപർ വി.എം ഇബ്രാഹീം, എഴുത്തുകാരൻ വി. ഷിനിലാൽ, കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം, എം.എൻ സുഹൈബ്, സുബൈർ പി. ഖാദർ തുടങ്ങിയവർ പങ്കെടുക്കും. ‘മാധ്യമം ബുക്സി’ന്റെ പുസ്തകങ്ങൾ നിയമസഭ പുസ്തകോത്സവ നഗരിയിലെ സ്റ്റാൾ നമ്പർ B-168 ൽ ലഭിക്കും.


