ദുആ നജ്മിെൻറ കവിതാസമാഹാരം‘റെഡമെൻറിയ’ പ്രകാശനം ചെയ്തു
text_fieldsദുആ നജ്മിന്റെ കവിതാ സമാഹാരമായ ‘റെഡമെൻറിയ’ ദമ്മാം അൽമുന സ്കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാൻ പ്രകാശനം നിർവഹിക്കുന്നു
ദമ്മാം: അൽമുന ഇൻറർനാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി ദുആ നജ്മിന്റെ കവിതാ സമാഹാരമായ ‘റെഡമെൻറിയ’ പ്രകാശനം ചെയ്തു. ദമ്മാം അൽമുന സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കാസിം ഷാജഹാൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. തഷ്മിയ ഹയ അൻസാരി പുസ്തകം ഏറ്റുവാങ്ങി.
എഴുത്തുകാരൻ മൻസൂർ പള്ളൂർ പരിപാടി ഉദ്ഘാടനംചെയ്തു. നജ്മുസ്സമാൻ, ആരിഫ ദമ്പതികളുടെ മകളാണ് ദുആ നജ്മു. തന്റെ ശ്രദ്ധയിൽപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രതിപാദിക്കുന്ന കവിത ഈ പ്രായത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത് അങ്ങേയറ്റം അഭിനന്ദനീയവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അൽ മുന സ്കൂൾ മാനേജർ അബ്ദുൽ ഖാദർ, സാജിദ് ആറാട്ടുപുഴ, പി.എ.എം. ഹാരിസ്, സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു, പ്രവാസി വെൽഫെയർ പ്രസിഡന്റ് ഷബീർ ചാത്തമംഗലം, നിലമ്പൂർ പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഇഫ്തികർ നിലമ്പൂർ, സജിത് (അൽ കൊസാമ സ്കൂൾ) എന്നിവർ സംസാരിച്ചു.
ദുആ നജ്മിനുള്ള ഉപഹാരം സാജിദ് ആറാട്ടുപുഴ കൈമാറി. കവിതാ സമാഹാരം അൽമുന സ്കൂൾ അധ്യാപിക പ്രീജ നടത്തി. റഷീദ് ഉമർ സ്വാഗതവും സിറാജുദ്ദീൻ അബ്ദുല്ല നന്ദിയും പറഞ്ഞു. സൈദ് ഖലീൽ ഖിറാഅത്ത് നിർവഹിച്ചു.
അമേയ മരിയ അവതാരകയായിരുന്നു. കെ.എം. സാബിഖ്, മുഷാൽ തഞ്ഞേരി, റഊഫ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.