Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപഴമയുടെ പുതുമയുമായി...

പഴമയുടെ പുതുമയുമായി ‘ഓൾഡ് ആൻഡ് റെയർ’; അപൂർവ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനായി ഇദ്​രീസ്​ മിർസ്​

text_fields
bookmark_border
പഴമയുടെ പുതുമയുമായി ‘ഓൾഡ് ആൻഡ് റെയർ’; അപൂർവ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനായി ഇദ്​രീസ്​ മിർസ്​
cancel

ഷാർജ: ഷാർജ പുസ്തകോത്സവത്തിൽ അപൂർവ ചരിത്ര പുസ്തകങ്ങളുടെ സവിശേഷമായ ശേഖരവുമായി ശ്രദ്ധ നേടുകയാണ് യു.കെയിൽ നിന്നുള്ള പ്രമുഖ പുസ്തക വ്യാപാരിയായ ഇദ്‌രീസ് മിർസ്. ‘ഓൾഡ് ആൻഡ് റെയർ’ എന്ന പേരിൽ അദ്ദേഹത്തിന്‍റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന വിഭാഗത്തിൽ സാധാരണ പുസ്തകശാലകളിൽ ലഭിക്കാത്തതും അച്ചടി നിർത്തിവെച്ചതുമായ അപൂർവ ഗ്രന്ഥങ്ങളാണ് വായനക്കാരെയും ചരിത്ര പ്രേമികളെയും കാത്തിരിക്കുന്നത്.

യു.എ.ഇയുടെ രൂപീകരണത്തിന് മുമ്പുള്ള ട്രൂഷൽ സ്റ്റേറ്റ്സ് കാലഘട്ടം, വിപുലമായ അറബ് മേഖലയുടെ ചരിത്രം, ഇസ്​ലാമിക ചരിത്രം, സംസ്കാരം, യാത്രാവിവരണം എന്നിവ പ്രതിപാദിക്കുന്ന അപൂർവ പുസ്തകങ്ങളാണ് ഈ ശേഖരത്തിന്‍റെ പ്രധാന ആകർഷണം. 1928ൽ പ്രസിദ്ധീകരിച്ച എൽഡൺ റട്ടറുടെ ‘ദി ഹോളി സിറ്റീസ് ഓഫ് അറേബ്യ’ എന്ന രണ്ടു വാല്യങ്ങളുള്ള അപൂർവ പുസ്തകവും മീർസിന്‍റെ പക്കലുണ്ട്. മക്കയിലെയും മദീനയിലെയും യാത്രകളെ ആസ്പദമാക്കിയുള്ള ഈ ഗ്രന്ഥത്തിന് 3,000 ദിർഹമാണ് വില.

ആളുകൾ ശ്രദ്ധിക്കാതെ ഉപേക്ഷിക്കുന്ന പല പഴയ പുസ്തകങ്ങളും ശരിയായ വ്യക്തികളുടെ കൈകളിൽ എത്തുമ്പോൾ വലിയ നിധിയായി മാറുമെന്നതാണ് തന്റെ അനുഭവമെന്ന് മിർസ് പറയുന്നു. വായനശാലകളിലും സാധാരണ കടകളിലും ഇനി ലഭ്യമാകാത്ത ഇത്തരം ചരിത്രരേഖകൾ കണ്ടെത്തി, അവയുടെ മൂല്യം തിരിച്ചറിയുന്ന വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് താൻ ചെയ്യുന്നത്. പുതിയതും പഴയതുമായ 4,000-ത്തിലധികം വ്യത്യസ്ത തലക്കെട്ടുകളുള്ള പുസ്തകങ്ങൾ ഇത്തവണത്തെ മേളയിൽ അദ്ദേഹം എത്തിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Sharjah book fair exhibition history books 
News Summary - Sharjah Rare Book Exhibition
Next Story