Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_right‘ആദം, നീ...

‘ആദം, നീ എവിടെയാകുന്നു?’ ഇനി ഇംഗ്ലീഷിലും; സതീശന്റെ ബൈബിൾ പുസ്തകം മൊഴിമാറ്റിയത് റൗഫ് റൂമി

text_fields
bookmark_border
‘ആദം, നീ എവിടെയാകുന്നു?’ ഇനി ഇംഗ്ലീഷിലും; സതീശന്റെ ബൈബിൾ പുസ്തകം മൊഴിമാറ്റിയത് റൗഫ് റൂമി
cancel

തിരുവനന്തപുരം: ബൈബിളിനെ ആസ്പദമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതിയ ‘ആദം നീ എവിടെയാകുന്നു’ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ Adam Where Art Thou വിപണിയിലെത്തി. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ഹൈന്ദവ വിശ്വാസിയായ വി.ഡി. സതീശന്‍ ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങള്‍, റൗഫ് റൂമി എന്ന മുസ്‍ലിം എഴുത്തുകാരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കിയെന്ന സവിശേഷതയും പുസ്തകത്തിനുണ്ട്​.

കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും അടയാളമായി ഇത് വിലയിരുത്തപ്പെടുന്നു. പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയാണ് റൗഫ് റൂമി.

മലയാളത്തില്‍ പ്രസിദ്ധീകരിച്ച്​ മൂന്നുമാസത്തിനകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച പുസ്തകമാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി എത്തിയത്. ബൈബിളിലെ ഉൽപത്തി പുസ്തകത്തില്‍ ദൈവം ആദത്തോട് ചോദിക്കുന്ന ‘ആദം, നീ എവിടെയാകുന്നു?’ എന്ന വാക്യത്തെ ആസ്പദമാക്കിയാണ്​ പുസ്തകത്തിന്റെ നാമകരണം.

വിവിധയിടങ്ങളിൽ ബൈബിളിനെ ആസ്പദമാക്കി സതീശൻ നടത്തിയ പ്രസംഗങ്ങൾ കോർത്തണക്കിയാണ്​ പുസ്തകം തയാറാക്കിയത്​. പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആത്മീയ സമ്മേളനങ്ങളില്‍ പങ്കെടുത്തു നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

കഴിഞ്ഞ മെയ് ഒമ്പതിനാണ് ഡിസി ബുക്സ് ആദം നീ എവിടെയാകുന്നു എന്ന പുസ്തകം വിപണിയിലിറക്കിയത്. മലയാള പുസ്തകത്തിലേതുപോലെ 32 അധ്യായങ്ങള്‍ തന്നെയാണ് ഇംഗ്ലീഷ് പരിഭാഷയിലും ഉള്ളത്.

തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഗ്രന്ഥമാണ് ബൈബിളെന്ന് വി.ഡി. സതീശന്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.

ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റു മതങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും അവയുടെ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവായിരിക്കെ വിവിധ ക്രിസ്തീയ സഭകളുടെ ഏകദേശം 250-ലേറെ യോഗങ്ങളില്‍ സതീശന്‍ പ്രസംഗിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:VD Satheesan book release english dc books 
Next Story