Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightഗണിതം മധുരം:...

ഗണിതം മധുരം: ഒളിംപ്യാഡിനൊരു കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി

text_fields
bookmark_border
ഗണിതം മധുരം: ഒളിംപ്യാഡിനൊരു കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി
cancel
Listen to this Article

ഗണിത ശാസ്ത്ര സംജ്ഞകളെ ലളിതമായി പരിചയപ്പെടുത്തുന്ന കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരു കേട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കുവൈറ്റിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ.സഞ്ജയ് മൂലുക പുസ്തക പ്രകാശനം നടത്തി.

സ്വാമിയുടെ മുപ്പത്തിയഞ്ചാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികൾക്കു വേണ്ടിയുള്ള മൂന്നാമത്തെ പുസ്തകവും. സാഹിത്യ അക്കാദമി അവാർഡ് നേടിയ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ", സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിനർഹമായ "നീലക്കുറിഞ്ഞി : ഒരു വ്യാഴവട്ടത്തിലെ വസന്തം" എന്നിവ സ്വാമി ഇതിനു മുമ്പെഴുതിയ പുസ്തകങ്ങളാണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി., കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രാജുനാരായണ സ്വാമി. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൻപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.

അദ്ദേഹം സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൻ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്. നിയമത്തിലും ടെക്നോളജിയിലും ആയി 270 ലേറെ ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട് .

Show Full Article
TAGS:Rajunarayana Swamy Book Publish olympiad 
News Summary - Dr. Raju Narayana Swamy's handbook for olympiad
Next Story