ബിമൽ കാമ്പസ് കവിതാ പുരസ്കാരം നാളെ സമ്മാനിക്കും
text_fields1. കെ.എസ്. ബിമൽ, 2. ശ്രീനന്ദ. ബി
കോഴിക്കോട് : 2024 ലെ ബിമൽ കാമ്പസ് കവിതാ പുരസ്കാരം ഏപ്രിൽ 19 ന് ശ്രീനന്ദ. ബി ക്ക് സമ്മാനിക്കും. ' രാവും പകലുമല്ലാത്തതിനെ ഞാൻ സന്ധ്യ എന്ന് വിളിക്കുന്നു' എന്ന കവിതക്കാണ് പുരസ്കാരം.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. കൊയിലാണ്ടി വിയ്യൂരിൽ സി.കെ. ബാബുരാജിൻ്റെയും കെ.ആർ. ബിന്ദുവിൻ്റെയും മകളാണ്.ബാങ്ക് മെന്‍സ് ക്ലബിന്റെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം, തൃശൂർ വിമല കോളജിന്റെ ഉജ്ജ്വല കവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തില്‍ കവിത രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നാടകോത്സവത്തിൻ്റെ ഭാഗമായി എടച്ചേരി ബിമൽ സാംസ്കാരിക ഗ്രാമത്തിൽ നാടക ചലച്ചിത്ര സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.