ക്രോസ്വേഡ് ബുക്ക് പുരസ്കാരം; എം. മുകുന്ദൻ, മനോജ് കുറൂർ, ജിസ ജോസ് പട്ടികയിൽ
text_fieldsഇന്ത്യൻ ഇംഗ്ലിഷിലെ മികച്ച രചനകൾക്കുള്ള ക്രോസ്വേഡ് ബുക്ക് പുരസ്കാരത്തിനുള്ള പട്ടികയിൽ മൂന്നു മലയാളി എഴുത്തുകാരും. വിവർത്തന വിഭാഗത്തിൽ, എം. മുകുന്ദന്റെ ‘നിങ്ങൾ’ എന്ന കൃതിയുടെ പരിഭാഷ ‘യൂ’ (വിവർത്തകൻ: നന്ദകുമാർ. കെ), മനോജ് കുറൂരിന്റെ ‘നിലം പൂത്ത് മലർന്ന നാളി’ന്റെ പരിഭാഷ ‘ദ ഡേ ദ എർത്ത് ബ്ലൂംഡ്' (വിവർത്തക: ജെ.ദേവിക), ജിസ ജോസിന്റെ ‘മുദ്രിത’ (വിവർത്തക: ജയശ്രീ കളത്തിൽ) എന്നിവയാണ് ലോങ് ലിസ്റ്റിലുള്ളത്.
ഇന്ത്യൻ എഴുത്തുകാരെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കാനായി സ്ഥാപിച്ച ക്രോസ്വേഡ് പുരസ്കാരം, ഫിക്ഷൻ, നോണ്‍ ഫിക്ഷൻ, ബാലസാഹിത്യം, വിവർത്തനം, ബിസിനസ് ആൻഡ് മാനേജ്മെന്റ് വിഭാഗങ്ങളിലാണ് നൽകാറ്.