Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമരിച്ചൊരാളുടെ വീട്

മരിച്ചൊരാളുടെ വീട്

text_fields
bookmark_border
മരിച്ചൊരാളുടെ വീട്
cancel

പകുതി വായിച്ചു വെച്ച

പുസ്തകം മേശ പുറത്ത്,

ഒപ്പം കണ്ണടയും

ഇനിയൊരുനാളും

തൊടാനവകാശി-

യില്ലാതെ

ഉടമസ്ഥൻ മരിച്ചു

പോയിരിക്കുന്നു

നിലവിളക്കണഞ്ഞ

വീട്, കണ്ണുനീരുവറ്റാത്ത

കുറെ കണ്ണുകൾ

ചിരിക്കാൻ പറ്റാതെ

നിറയെ പേർ നിൽക്കവെ

ചുമരിൽ ചിരിതൂകി

നിൽക്കുന്ന ചിത്രമായ്

കുടുംബനാഥൻ

ആൾക്കൂട്ടം

പിരിഞ്ഞു പോയ വഴി നിറയെ

ചിതയുടെ മണമുള്ള

പുക

അവസാനത്തെ

ശേഷിപ്പുമായി

എരിഞ്ഞടങ്ങിയ

ചിത

തനിച്ചിരിപ്പിൻ്റെ

ആഴമറിയാവുന്നൊരു,

മുറിയുടെ

തുറന്നുവച്ചൊരു

ജാലക

പാളിയുണ്ടിപ്പോഴും !

ഉമ്മറപടിക്ക്

താഴെ

കിടപ്പുണ്ട് രണ്ടു ചെരുപ്പ്

മടങ്ങിവരാത്തൊരാളെ

കാത്ത്

കൂട്ടായി

ഇനിയും

നടന്നു തീർക്കാനുണ്ട്

എന്ന ചിന്തയിൽ

കാത്തു കിടപ്പാണ്

ചുമരിലെ

ഹാങ്കറിൽ മുണ്ടും ഷർട്ടും

ഒന്നുമറിയാതെ

കാത്തിരിപ്പാണ്

മനുഷ്യജീവൻ്റെ

അവസാന യാത്ര പോയ

ഒരാളെ നോക്കി !

കളിയും ചിരിയും

ശാസ്വോശ്വാസവും

അടക്കി പിടിച്ച മുറി

വലിയൊരു ശൂന്യത

തരുന്നു !

ഇനി

മുതലൊറ്റക്കായി,

തീർന്ന

മുറി

ഒരു വീടും

അതിലെ ജന്മങ്ങളു

മാത്രമറിയുന്നു

മരിച്ചു പോയൊരാളുടെ

സ്‌നേഹത്തിൻ്റെ

ആഴം !

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:poem literature home malayalam poetry Bahrain 
News Summary - Empty House Emotional Poem
Next Story