Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2026 8:43 AM GMT Updated On
date_range 24 May 2026 8:43 AM GMTപൊൻകിരണങ്ങൾ
text_fieldsവല്ലപ്പോഴും മനസ്സിൽ
ഒരു പേമാരി പെയ്യും
മഴക്കാറിന്റെ ഇരുൾ
പടർന്ന് പന്തലിക്കും
തൽക്ഷണം ആർത്തിരമ്പിയ
ജലധാരകൾ
അകക്കാമ്പിലെ എല്ലാ വ്യഥകളെയും
ഒലിച്ചിറക്കും.
ആഞ്ഞടിക്കുന്ന കാറ്റിൽ
കടപുഴകി വീഴാതിരിക്കാൻ
ആഴങ്ങളിലെ ഇരുളറകളിലേക്ക്
വേരുകൾ സഞ്ചാരം തുടങ്ങും.
ഇടിയുടെ ശബ്ദം
ഭയപ്പാട് ഉളവാക്കും.
മിന്നലിന്റെ പ്രകാശത്തിനുപോലും
കീറിമുറിക്കാൻ ആവാത്തവിധം
അന്ധകാരം ശക്തിപ്രാപിക്കും.
അൽപനേരത്തിനുശേഷം
അത് പതിയെ കെട്ടടങ്ങി,
ഒരു ചാറ്റൽ മഴയായി മാറും.
പിന്നെ അവിടം സൂര്യകിരണങ്ങൾ
ഏറ്റുതുടങ്ങും.
Next Story


